Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഹൈദരാബാദ്: പ്രദര്‍ശന മേളയിൽ നിന്ന് ആറംഗ വനിതാ സംഘം മോഷ്ടിച്ചത് 12 ലക്ഷം രൂപയുടെ സാരികൾ. തെലങ്കാനയിലെ ജൂബിലി ഹിൽസിൽ നടന്ന സാരികളുടെ പ്രദര്‍ശന മേളയിലാണ് സംഭവം.
ജൂബിലി ഹിൽസിലെ ഒരു സ്വകാര്യ ഹോട്ടലിൽ വനിതാ ദിനത്തോടനുബന്ധിച്ച് പ്രശസ്ത ബുട്ടീക്ക് ഉടമയായ അഞ്ജന ദേവിയാണ് സാരികളുടെ പ്രദര്‍ശന മേള സംഘടിപ്പിച്ചത്. പ്രദർശനം അവസാനിച്ചപ്പോൾ വിലകൂടിയ ഏഴ് സാരികൾ നഷ്ടപ്പെട്ടതായി അഞ്ജന ദേവി കണ്ടെത്തി.
തുടർന്ന് ഹോട്ടൽ മാനേജ്‌മെന്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആറ് സ്ത്രീകൾ മോഷണം നടത്തിയത് കണ്ടെത്തിയത്. അഞ്ജന ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂബിലി ഹിൽസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.