കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന സൂചന നല്‍കി യെദിയൂരപ്പ

അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ബി.ജെ.പിയെ തിരിച്ചു അധികാരത്തിലെത്തിക്കുക എന്നത് തന്റെ കടമയാണെന്നും യെദിയൂരപ്പ പറഞ്ഞു.

Update: 2021-07-22 12:57 GMT

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന സൂചന നല്‍കി ബി.എസ് യെദിയൂരപ്പ. നേതൃമാറ്റ വിഷയത്തില്‍ ബി.ജെ.പി നേതൃത്വത്തിന്റെ ഏത് തീരുമാനവും താന്‍ അനുസരിക്കുമെന്ന് യെദിയൂരപ്പ വ്യക്തമാക്കി. യെദിയൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ജൂലൈ 26 നകം നേതൃമാറ്റം സംബന്ധിച്ച് ബി.ജെ.പി നേതൃത്വം തീരുമാനമെടുക്കുമെന്നാണ് സൂചന.

75 വയസ് കഴിഞ്ഞ ആര്‍ക്കും പദവികള്‍ നല്‍കാറില്ല. 79 വയസുവരെ തന്നെ മുഖ്യമന്ത്രി പദത്തില്‍ ഇരുത്തി. 26ന് കര്‍ണാടക സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമാണ്. അതിന് ശേഷം ജെ.പി നദ്ദ (ബി.ജെ.പി പ്രസിഡന്റ്) എന്ത് തീരുമാനിച്ചാലും അത് സ്വീകരിക്കും-യെദിയൂരപ്പ പറഞ്ഞു.

Advertising
Advertising

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ മറ്റൊരാള്‍ക്ക് വേണ്ടി വഴിമാറാന്‍ തയ്യാറാണെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ബി.ജെ.പിയെ തിരിച്ചു അധികാരത്തിലെത്തിക്കുക എന്നത് തന്റെ കടമയാണെന്നും യെദിയൂരപ്പ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ യെദിയൂരപ്പ ബി.ജെ.പി നേതൃത്വത്തിന് മുന്നില്‍ ഉപാധികള്‍ വെച്ചതായാണ് റിപ്പോര്‍ട്ട്. തന്റെ മകന്‍ വിജയേന്ദ്രക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ലിംഗായത്ത് മഠാധിപതികളെയും സമുദായ നേതാക്കളെയും കൂട്ടുപിടിച്ചാണ് യെദിയൂരപ്പ സമ്മര്‍ദതന്ത്രം പയറ്റുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News