അജയ് ദേവ്ഗൺ സ്‌റ്റൈലിൽ കാർ-ബൈക്ക് സ്റ്റണ്ട്; യുവാവ് പിടിയിൽ

വീഡിയോ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യലാണ് തൊഴിൽരഹിതനായ ഇദ്ദേഹത്തിന്റെ ഹോബിയെന്നും ഉന്നത നിലയിലുള്ള കുടുംബാംഗമാണ് ഇയാളെന്നും പൊലീസ്

Update: 2022-05-22 16:30 GMT

നോയിഡ: അജയ് ദേവ്ഗൺ സ്‌റ്റൈലിൽ കാർ സ്റ്റണ്ടും ബൈക്ക് സ്റ്റണ്ടും നടത്തിയ യുവാവ് പിടിയിൽ. നോയിഡ സ്വദേശിയായ രാജീവ്(21) ആണ് രണ്ടു എസ്‌യുവികളും ബൈക്കും സഹിതം പിടിയിലായത്. ഗൗതം ബുദ്ധ നഗർ പൊലീസാണ് ഇയാളെ പിടികൂടിയത്. ''സെക്ടർ 113 പൊലീസ് അപകടകരമായി ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയ യുവാവിനെ പിടികൂടി. വാഹനങ്ങളും പിടിച്ചെടുത്തു' ഗൗതം ബുദ്ധ നഗർ പൊലീസ് ട്വിറ്ററിൽ അറിയിച്ചു.


Advertising
Advertising


പ്രതി വാഹനങ്ങളിൽ സ്റ്റണ്ട് നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്ന് മോട്ടോർ വെഹിക്കിൾ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് സൊരാഖ ഗ്രാമത്തിലെ രാജീവാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. സ്റ്റണ്ടിന് ഉപയോഗിച്ച രണ്ട് ടയോട്ട ഫോർച്ച്യൂണറുകളിൽ ഒന്ന് ഇയാളുടെ കുടുംബത്തിന്റേതും മറ്റേത് ബന്ധുവിന്റേതുമാണ്. ബൈക്ക് കുടുംബം ഉപയോഗിക്കുന്നതാണ്. ഇത്തരം വീഡിയോ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യലാണ് തൊഴിൽരഹിതനായ ഇദ്ദേഹത്തിന്റെ ഹോബിയെന്നും ഉന്നത നിലയിലുള്ള കുടുംബാംഗമാണ് ഇയാളെന്നും പൊലീസ് അറിയിച്ചു.


ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ആദ്യമായി അഭിനയിച്ച 'ഫൂൽ ഓർ കാന്റേ'യിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും 2010ൽ 'ഗോൽമാൽ റിട്ടേൺസി'ൽ കാറിലും സ്റ്റണ്ട് നടത്തിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News