'പുതുവത്സരത്തലേന്ന് പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്കില്‍ നിന്ന് പിന്മാറണം'; ഡെലിവറി തൊഴിലാളികള്‍ക്ക് വാഗ്ദാനവുമായി സ്വിഗ്ഗി, സൊമാറ്റോ

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളുടെ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് വാഗ്ദാനം

Update: 2025-12-31 10:39 GMT

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വാഗ്ദാനവുമായി സ്വിഗ്ഗിയും സൊമാറ്റോയും. ഇന്ന് വൈകിട്ട് ആറു മണിമുതല്‍ പുലര്‍ച്ചെ 12 മണി വരെയുള്ള ഓരോ ഓര്‍ഡറിനും 120 മുതല്‍ 150 വരെ പേ ഔട്ട് പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളുടെ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് വാഗ്ദാനം.

കുറഞ്ഞ വരുമാനം, വര്‍ധിച്ചുവരുന്ന ജോലിഭാരം, അടിസ്ഥാന തൊഴില്‍ സംരക്ഷണത്തിന്റെ അഭാവം എന്നിവ കാരണമാണ് പണിമുടക്ക് പ്രഖ്യാപിച്ചതെന്ന് നേരത്തെ ഡെലിവറി തൊഴിലാളികളുടെ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്.

പുതുവത്സരാഘോഷത്തിന് മുന്നോടിയായി ഇത്തരത്തില്‍ തൊഴിലാളികള്‍ പണിമുടക്കുമായി മുന്നോട്ടുപോയാല്‍ കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന ഭീതിയിലാണ് തൊഴിലാളികള്‍ക്ക് പേഔട്ട് വാഗ്ദാനവുമായി കമ്പനികള്‍ രംഗത്തെത്തിയത്. പുതുവത്സരത്തലേന്ന് വൈകിട്ട് ആറ് മുതല്‍ രാത്രി 12 വരെ ഓര്‍ഡറുകള്‍ക്ക് 120 മുതല്‍ 150 വരെ കൂലി അധികം നല്‍കാനാണ് തീരുമാനം. കൂടാതെ തൊഴിലാളിയുടെ ലഭ്യതയും തിരക്കും പരിഗണിച്ച് മൂവായിരം രൂപയുടെ അധികകൂലിയെ കുറിച്ചും കമ്പനികള്‍ സൂചന നല്‍കിയിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News