ഖത്തറിലെ ഇന്ത്യന്‍ യൂണിവേഴ്സിറ്റി കാംപസ് ഈ സെപ്തംബറില്‍ തുറക്കും
സാവിത്രി ഭൂലെ സര്‍വകലാശാലയുടെ ക്യാംപസ് പ്രവര്‍ത്തിക്കുക ബര്‍വയില്‍
ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാംപസ് ഈ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങും. പുനെ സാവിത്രി ഭായ് ഭുലെ യൂണിവേഴ്സിറ്റിയുടെ കാംപസാണ് ഖത്തറിലെ ബര്‍വയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്സുകളാണ് കാംപസിലുണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ.ഖാലിദ് അബ്ധുള്ള അല്‍ അലി ദ പെനിന്‍സുലയോട് പറഞ്ഞു. ഓരോ വര്‍ഷവും മുന്നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ആരംഭിക്കേണ്ടിയിരുന്നതായിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ നീണ്ടുപോകുകയായിരുന്നു. അബൂഹമൂറിലെ ബര്‍വയില്‍ സജ്ജമാക്കിയ കാംപസ് കെട്ടിടം അടുത്തയാഴ്ച്ച വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം സന്ദര്‍ശിക്കും. ഇത് കൂടാതെ മറ്റ് മൂന്ന് സ്വകാര്യ യൂണിവേഴ്സിറ്റി കാംപസുകള്‍ കൂടി ഉടന്‍ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുമെന്നും ഡോ ഖാലിദ് അബ്ധുള്ള അല്‍ അലി പറഞ്ഞു