പ്രണയ പരാജയത്തിന് നഷ്ടപരിഹാരമായി 25,000 രൂപ ലഭിച്ചു: വൈറലായി യുവാവിന്‍റെ കുറിപ്പ്

രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം പെൺസുഹൃത്ത് ചതിക്കുകയും ശേഷം പണം ലഭിക്കുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു

Update: 2023-03-19 04:24 GMT
Advertising

പ്രണയം പരാജയപ്പെട്ടതിന് ശേഷം തനിക്ക് 25000 രൂപ ലഭിച്ചതായി യുവാവ്. പ്രതീക് ആര്യൻ എന്നയാളാണ് ട്വിറ്ററിൽ തന്റെ പ്രണയപരാജയത്തിന് ശേഷം ലഭിച്ച നഷ്ടപരിഹാരത്തെ കുറിച്ച് എഴുതി വൈറലായത്. കുറിപ്പ് പ്രകാരം ഇയാളും മുൻ കാമുകിയും പ്രണയത്തിലാകുമ്പോൾ തന്നെ ഒരു ജോയിന്റ് അക്കൗണ്ട് എടുത്തിരുന്നു.


എല്ലാ മസാവും ഇതിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. തങ്ങളുടെ പ്രണയത്തിൽ ചതിക്കപ്പെടുന്നവർക്ക് ഈ അക്കൗണ്ടിലെ പണം സ്വന്തമാക്കമെന്നായിരുന്നു വ്യവസ്ഥ. ഹാർട്ട് ബ്രേക്കിംഗ് ഫണ്ട് എന്നാണ് ഇവർ ഇതിന് പേരിട്ടിരിക്കുന്നത്. രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം പെൺസുഹൃത്ത് ചതിക്കുകയും ശേഷം പണം ലഭിക്കുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു.

'എന്റെ കാമുകി എന്നെ ചതിച്ചതിനാൽ എനിക്ക് 25000 രൂപ ലഭിച്ചു. ഞങ്ങളുടെ ബന്ധം ആരംഭിച്ചപ്പോൾ ഞങ്ങൾ പ്രതിമാസം 500 രൂപ വീതം ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ആരു ചതിച്ചാലും മുഴുവൻ പണവും നൽകുകയും ചെയ്യും എന്ന പോളിസി ഉണ്ടാക്കിയിരുന്നു. അതാണ് ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്'. പ്രതീക് ആര്യൻ ട്വീറ്റ് ചെയ്തു.

''ഒരു ബന്ധത്തിൽ നിങ്ങൾക്ക് ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ടിന്റെ (എച്ച്‌ഐഎഫ്) ആനുകൂല്യം തങ്ങൾക്ക് ലഭിക്കുമെന്ന് സ്ത്രീകൾ കരുതുന്നില്ലെന്നും പ്രതീക് കുറിച്ചു. നിരവധി ഉപയോക്താക്കൾ രസകരമായ കമന്റുകൾ പങ്കുവെച്ചതോടെ ട്വീറ്റ് വൈറലായി. എങ്കിലും ഇദ്ദേഹത്തിന്റെ കഥയുടെ ആധികാരികതയെക്കുറിച്ച് കുറച്ചുപേർക്കെങ്കിലും സംശയമുണ്ടായിരുന്നു. പലരും ഇതിനെ ഒരു 'ജീനിയസ്' ആശയം എന്നാണ് വിശേഷിപ്പിച്ചത്.



നിരവധി ഉപയോക്താക്കൾ ഡീൽ പരീക്ഷിക്കാനും താൽപ്പര്യം പ്രകടിപ്പിച്ചു. മറ്റുചിലരാകട്ടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന ഇതര പ്ലാനുകളും നിർദ്ദേശിച്ചു. നിങ്ങൾ അതേ പണം നിങ്ങൾ ഒരു മ്യൂച്വൽ ഫണ്ടിൽ 8 ശതമാനം വാർഷിക പലിശനിരക്കിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ 30 വയസിൽ താഴെയുള്ള അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിക്കുമായിരുന്നു. 'ഫിനാൻഷ്യൽ എഞ്ചിനീയറിംഗിന് എങ്ങനെ ജീവിതം മികച്ചതാക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണിതെന്നാണ് മറ്റൊരു ഉപഭോക്തവിന്റെ കമന്റ്. സംഗതി വൈറലായതോടെ സമൂഹമാധ്യമങ്ങളിലെ സജീവ ചർച്ചാവിഷയമാണിപ്പോൾ പ്രതിക് ആര്യൻ.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News