താന്‍ പ്രസിഡന്റായാല്‍ മന്ത്രിസഭയുടെ പകുതിയും സ്ത്രീകളെന്ന് ഹിലരി

Update: 2018-03-15 18:25 GMT
Editor : admin
താന്‍ പ്രസിഡന്റായാല്‍ മന്ത്രിസഭയുടെ പകുതിയും സ്ത്രീകളെന്ന് ഹിലരി

തെരഞ്ഞെടുക്കപ്പെട്ടാല്‍ മന്ത്രിസഭയില്‍ അന്‍പതു ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമെന്നാണ്

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ മന്ത്രിസഭയില്‍ പകുതിയും സ്ത്രീകളായിരിക്കുമെന്ന് ഡെമോക്രാറ്റിക്പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍. അമേരിക്കന്‍ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്തീകളുടെ വോട്ടുറപ്പിക്കുകയാണ് ഇത്തരം വാഗ്ദാനങ്ങളിലൂടെ ഹിലരി ലക്ഷ്യമിടുന്നത്.

അമേരിക്കയിലെ സ്ത്രീകളുടെ പ്രശ്നം നിരത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഹിലരി ക്ലിന്റണ്‍ കൂടുതല്‍ വാഗ്ദാനവുമായി രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ മന്ത്രിസഭയില്‍ അന്‍പതു ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമെന്നാണ് ഹിലരി ക്ലിന്റണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Advertising
Advertising

ഇന്ത്യന്‍ വംശജയായ നീര ടണ്ടനെ ഹിലരിയുടെ കാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ഹിലരിയുടെ കാമ്പയിന്‍ മാനേജര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഹിലരി ക്ലിന്റണ്‍ നേടിയേക്കുമെന്നാണു കണക്കുകൾ. 2141 പ്രതിനിധികളുടെ പിന്തുണയുറപ്പിച്ച ഹിലരി എതിരാളി ബേണീ സാന്‍ഡേഴ്സിനെക്കാള്‍ ഏറെ മുന്നിലാണ്. പെനിസില്‍വാനിയ, മേരിലാന്‍ഡ്, ദെലാവെയര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന പ്രൈമറിയില്‍ ഹിലരിയാണ് ജയിച്ചത്.

തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ചരിത്രത്തിലെ തന്നെ ആദ്യവനിതാ പ്രസിഡന്റായിരിക്കും ഹിലരി. നവംബറിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News