മെക്‍സിക്കോയെ കളിയാക്കി വീണ്ടും ട്രംപ്

Update: 2018-04-21 19:53 GMT
Editor : Ubaid
മെക്‍സിക്കോയെ കളിയാക്കി വീണ്ടും ട്രംപ്

ന്യൂ ഹാംപ്ഷെയറിലെ പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് വീണ്ടും മെക്സിക്കോക്കെതിരെ തിരിഞ്ഞത്. ന്യൂ ഹാംപ്ഷെയറിലെ പ്രചാരണ പരിപാടിക്കിടെ വിമാനത്തിന്റെ ശബ്ദം കേട്ടപ്പോഴാണ് ട്രംപ് മെക്‍സിക്കോയെ കളിയാക്കിയത്.

അയല്‍രാജ്യമായ മെക്‍സിക്കോയെ കളിയാക്കി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. മെക്‍സിക്കക്കാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും അവര്‍ നമ്മെ ആക്രമിക്കാന്‍ തയ്യാറായിരിക്കുകയാണെന്നും ട്രംപ് പരിഹസിച്ചു. ന്യൂ ഹാംപ്ഷെയറിലെ പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് വീണ്ടും മെക്സിക്കോക്കെതിരെ തിരിഞ്ഞത്. ന്യൂ ഹാംപ്ഷെയറിലെ പ്രചാരണ പരിപാടിക്കിടെ വിമാനത്തിന്റെ ശബ്ദം കേട്ടപ്പോഴാണ് ട്രംപ് മെക്‍സിക്കോയെ കളിയാക്കിയത്.

Advertising
Advertising

മെക്‍സിക്കോയിലെ നേതാക്കള്‍ ഊര്‍ജസ്വലരാണ്. പക്ഷെ അവരെ വിശ്വസിക്കാന്‍ കൊള്ളില്ല. അവര്‍ ചിലപ്പോള്‍വിമാനം അയച്ച് നമ്മെ അക്രമിക്കാന്‍ വരെ തയ്യാറായേക്കും. ട്രംപ് പറഞ്ഞു.

നേരത്തെയും ട്രംപ് മെക്സിക്കോക്കെതിരെ രംഗത്ത് വന്നിരുന്നു. അഭയാര്‍ഥികള്‍ അമേരിക്കയിലേക്ക് കടക്കാതിരിക്കാന്‍ മെക്സിക്കന്‍ അതിര്‍ത്തിയിര്‍ മതില്‍ പണിയണമെന്ന ട്രംപിന്‍റെ പരാമര്‍ശം ഏറെ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News