അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താന്‍

Update: 2018-04-29 14:31 GMT
Editor : Subin
അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താന്‍

അമേരിക്ക തന്ന ധനസഹായത്തിന്റെ കണക്ക് പുറത്തുവിടാന്‍ തയ്യാറാണെന്ന വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് പാകിസ്താന്‍. പാകിസ്താനിലെ അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. അമേരിക്ക തന്ന ധനസഹായത്തിന്റെ കണക്ക് പുറത്തുവിടാന്‍ തയ്യാറാണെന്ന വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് ട്വീറ്റ് ചെയ്തു.

പാകിസ്താന്‍ നല്‍കുന്നസേവനത്തിനാണ് അമേരിക്ക പണം അനുവദിക്കുന്നതെന്നും അതിന് കൃത്യമായ കണക്കുകള്‍ ഉണ്ടെന്നും വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് പ്രതികരിച്ചു. ധനസഹായത്തിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദികള്‍ക്കെതിരായ തങ്ങളുടെ പോരാട്ടത്തില്‍ തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇതാണ് അമേരിക്ക തങ്ങള്‍ക്ക് ചെയ്ത ചെറിയ സഹായമെന്നും പാക്ക് വിദേശകാര്യ മന്ത്രി പരിഹസിച്ചു.

Advertising
Advertising

ഭീകരതക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍ ചതിക്കുകയാണെന്നും നുണ പറയുകയാണെന്നുമായിരുന്നു നേരത്തെ ട്രംപ് ട്വീറ്റിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 33 ബില്യണ്‍ ഡോളറിന്റെ സഹായം പാക്കിസ്ഥാന് നല്‍കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കക്ക് ഇനി ധനസഹായം നല്‍കില്ലെന്നും ട്രംപിന്റെ ട്വീറ്റിലുണ്ടായിരുന്നു. ട്രംപിന്റെ തീരുമാനം ഇന്ത്യയുടെ വിജയമാണെന്ന് പാര്‍ലമെന്റ്കാര്യ സഹമന്ത്രി ജിതേന്ദ്രസിംഗ് അഭിപ്രായപ്പെട്ടിരുന്നു.

പാകിസ്താന്‍ നല്‍കുന്ന സേവനത്തിനാണ് അമേരിക്ക പണം അനുവദിക്കുന്നതെന്നും അതിന് കൃത്യമായ കണക്കുകള്‍ ഉണ്ടെന്നുമാണ് ക്വാജ ആസിഫ് വിശദീകരിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News