തോക്കുപയോഗത്തില്‍ നിയന്ത്രണത്തിനൊരുങ്ങി അമേരിക്ക

Update: 2018-05-02 00:49 GMT
തോക്കുപയോഗത്തില്‍ നിയന്ത്രണത്തിനൊരുങ്ങി അമേരിക്ക
Advertising

തോക്കു നി‌ര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

തോക്കുപയോഗത്തില്‍ നിയന്ത്രണത്തിനൊരുങ്ങി അമേരിക്ക. തോക്കു നി‌ര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതുസംബന്ധിച്ച നിയമനിര്‍മ്മാണത്തിന് ട്രംപ് അറ്റോര്‍ണി ജനറലിന് ഉത്തരവ് നല്‍കി. സ്കൂളുകളില്‍ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ആയുധപരിശീലനം നല്‍കുമെന്നും ട്രംപ് പറഞ്ഞു.

തോക്കുനിയനത്രണം ആവശ്യപ്പെട്ട് അമേരിക്കയില്‍ വിദ്യാ‌ര്‍ത്ഥികളുടെ നേതൃത്വത്തല്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് തോക്കുപയോഗത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയത്. സെമി ഓട്ടോമാറ്റിക് റൈഫില്‍ തോക്കുകളുടെ നിര്‍മ്മാണ സാമഗ്രികള്‍ നിരോധിക്കാനാണ് തീരുമാനം. ഇതുമായ ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ക്രിമിനല്‍‍ പശ്ചാത്തലം പരിശോധിക്കാതെ 100 യുഎസ് ഡോളറിനുവരെ റൈഫിള്‍ തോക്കുകള്‍ വാങ്ങാന്‍ സാധിക്കും. കഴിഞ്ഞ വ‌ര്‍ഷം നടന്ന ലാസ് വേഗസ് വെടിവയ്‍പ്പ് ഉപയോഗിച്ചതും ഇത്തരം തോക്കുകളാണ്,അതിനാല്‍ ഇത്തരം തോക്കുകളുടെ നി‌ര്‍മ്മാണം നിയമവിരുദ്ധമാണെന്നും അത് നിരോധിക്കണമെന്നു ട്രംപ് പറഞ്ഞു. ഇതുസംബന്ധിച്ച നിയമനിര്‍മ്മാണത്തിന് ട്രംപ് അറ്റോര്‍ണി ജനറലിന് ഉത്തരവ് നല്‍കി. കഴിഞ്ഞയാഴ്ച ഫ്ലോറിഡയില്‍ നടന്ന ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ തോക്കുവാങ്ങുന്നവര്‍ക്ക് നിയന്ത്രണം കൊണ്ട് വരുമെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. .അതോടൊപ്പം സ്കൂളുകളില്‍ സുരക്ഷായ്ക്കായി അധ്യാപകര്‍ക്ക് ആയുധപരിശീലനം നല്‍കുന്നത് പരിഗണനയിലാണെന്ന് ട്രംപ് പറഞ്ഞു. നേരത്തേയും പല തവണ തോക്ക് ഉപയോഗം നിയന്ത്രിക്കാൻ നയം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ആയുധ ലോബിയുടെ സമ്മര്‍ദ്ദം മൂലം അത് നടപ്പിലാകാതെ പോവുകയായിരുന്നു.

Tags:    

Similar News