പെഷാവാറിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

Update: 2018-05-12 02:52 GMT
Editor : admin

പാകിസ്താനിലെ പെഷാവാറിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു.

പാകിസ്താനിലെ പെഷാവാറിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു.30 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് ചെക് പോയിന്റിലേക്ക് ചാവേര്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള പൊലീസ് ചെക്പോയിന്റിലാണ് സ്ഫോടനമുണ്ടായത്.

പൊലീസ് വാഹനത്തെ ലക്ഷ്യം വച്ച് ചാവേര്‍ മോട്ടോര്‍സൈക്കിള്‍ ഇടിച്ചു കയറ്റുകയായിരുന്നു . കൊല്ലപ്പെട്ടവരില്‍ 5 പൊലീസുകാരും ഉള്‍പ്പെടുന്നു. പരിക്കേറ്റകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാകിസ്താന്‍ താലിബാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരെ സൈന്യം ആക്രമണം നടത്തുന്ന മേഖലയാണിത്. 21014 ‍ഡിസംബറില്‍ പെഷാവറിലെ സൈനിക സ്കൂളിലുണ്ടായ കൂട്ടക്കുരുതിക്കുശേഷമാണ് സൈന്യം ഇവിടെ ആക്രമണം ശക്തമാക്കിയത്. കഴിഞ്ഞ മാസം വടക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ സര്‍ക്കാര്‍ ഓഫീസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News