ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്ക ഒറ്റപ്പെടുന്നു

Update: 2018-05-12 23:15 GMT
Editor : Sithara
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്ക ഒറ്റപ്പെടുന്നു
Advertising

യുഎന്‍ കൌണ്‍സിലിലെ മറ്റ് 14 അംഗങ്ങള്‍ അമേരിക്കന്‍ നിലപാടിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലാണ് പ്രമേയം കൊണ്ടുവന്നത്. കൌണ്‍സിലിലെ മറ്റ് 14 അംഗങ്ങള്‍ അമേരിക്കന്‍ നിലപാടിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലിന്‍റെ പ്രമേയത്തിനെതിരെ അമേരിക്ക വീറ്റോ പ്രയോഗിച്ചതോടെ ജറുസലേം വിഷയത്തില്‍ അമേരിക്ക ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കൌണ്‍സിലിലെ മറ്റ് 14 അംഗങ്ങളും ജറുസലേം വിഷയത്തില്‍ കടുത്ത ഖേദം പ്രകടിപ്പിച്ചുകൊണ്ടുളള ഈജിപ്തിന്‍റെ പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യങ്ങള്‍ പോലും അമേരിക്കന്‍ നയത്തിനെതിരെയാണ് വോട്ട് ചെയ്തത്.

ഫലസ്തീനെതിരെയുളള അമേരിക്കന്‍ നിലപാടുകള്‍ക്കെതിരെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News