ട്വിറ്ററില്‍ പോപ്പിനെയും പിന്നിലാക്കി ട്രംപ്; പിന്തുടരുന്നത് നാല് കോടി ആളുകള്‍

Update: 2018-05-14 11:38 GMT
Editor : Jaisy
ട്വിറ്ററില്‍ പോപ്പിനെയും പിന്നിലാക്കി ട്രംപ്; പിന്തുടരുന്നത് നാല് കോടി ആളുകള്‍
Advertising

നാലു കോടി ആളുകളാണ് ട്വിറ്ററില്‍ ട്രംപിനെ പിന്തുടരുന്നത്

വിവാദങ്ങളുടെ കളിത്തോഴനാണെങ്കിലും ട്വിറ്ററിലെ ഫോളോവേഴ്സിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിലാണ്. ട്വിറ്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെയും പിന്നിലാക്കിയാണ് ട്രംപ് കുതിക്കുന്നത്. നാലു കോടി ആളുകളാണ് ട്വിറ്ററില്‍ ട്രംപിനെ പിന്തുടരുന്നത്.

മാര്‍പാപ്പയ്ക്കു 3.95 കോടി ഫോളോവേഴ്‌സുണ്ട്. ഒമ്പതു ഭാഷകളിലായാണ് മാര്‍പാപ്പയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ട്വിറ്ററില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മൂന്നാമത്. 3.49 കോടി ആളുകള്‍ മോദിയെ പിന്തുടരുന്നു. മോദിയുടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള അക്കൗണ്ടിന് 2.13 കോടി പിന്തുടര്‍ച്ചക്കാരുമുണ്ട്.

അഞ്ച്, ആറ് സ്ഥാനങ്ങളില്‍ യുഎസ് പ്രസിഡന്റിന്റെയും വൈറ്റ് ഹൗസിന്റെയും അക്കൗണ്ടുകളാണുള്ളത്. തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഏഴാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് എട്ടാം സ്ഥാനത്ത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News