കാലിഫോര്‍ണിയയില്‍ നിശാക്ലബില്‍ തീപിടുത്തം: മരണം 30 ആയി
കഴിഞ്ഞ ദിവസമാണ് നിശാക്ലബിലെ വെയര്‍ ഹൌസിന് തീപിടിച്ച് അപകടമുണ്ടായത്
വടക്കന്‍ കാലിഫോര്‍ണിയയില്‍ നിശാക്ലബിലുണ്ടായ തീപിടുത്തതില്‍ മരിച്ചവരുടെ എണ്ണം 30 ആയി. കഴിഞ്ഞ ദിവസമാണ് നിശാക്ലബിലെ വെയര്‍ ഹൌസിന് തീപിടിച്ച് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
തീപിടുത്തമുണ്ടായ കെട്ടിടത്തിന്‍റെ 20 ശതമാനം ഭാഗത്ത് മാത്രമാണ് തെരച്ചില്‍ പൂര്‍ത്തിയായത്. അടുത്ത 48 മണിക്കൂര്‍ കൂടി തുടരുന്ന തെരച്ചിലിന് ശേഷമേ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാനാവൂ. കാണാതായ ചിലരുടെ കൂടി വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല.
20നും 30നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ കൂടുതലും. കെട്ടിടത്തിന്‍റെ രണ്ടാംനിലയുടെ മേല്‍ക്കൂര തകര്‍ന്നു വീണതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് കടക്കുന്നതിന് ഒരു വാതില്‍ മാത്രമെ കെട്ടിടത്തിലുണ്ടായിരുന്നുള്ളൂ. ഇതാണ് മരണസംഖ്യ കൂടാനിടയാക്കിയത്.