ഇസ്‍ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് മാര്‍പാപ്പ

Update: 2018-05-21 22:50 GMT
Editor : Damodaran
ഇസ്‍ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് മാര്‍പാപ്പ
Advertising

എല്ലാ മതത്തിലും  മൌലികവാദികളുണ്ട്. അക്രമത്തെ ഇസ്‍ലാമുമായി ബന്ധപ്പെടുത്തി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല....

ഇസ്‍ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും സാമൂഹിക അനീതിയും പണത്തോടുള്ള അമിതവാത്സല്യവുമാണ് തീവ്രവാദത്തിലേക്ക് നയിക്കുന്ന അടിസ്ഥാന ഘടകങ്ങളെന്നും പോപ് ഫ്രാന്‍സിസ് . പോളണ്ടിലെ അഞ്ച് ദിവസത്തെ സന്ദര്‍ശത്തിനു ശേഷം റോമിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. അക്രമ വാസനയെയും ഇസ്‍ലാമിനെയും ഒരു കണ്ണില്‍ കാണുന്നത് ശരിയല്ലെന്നാണ് എന്‍റെ അഭിപ്രായം. ഇത് ശരിയല്ല, നീതിയുമല്ല. ഫ്രാന്‍സില്‍ 85 വയസുള്ള പുരോഹിതനെ പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ ഐഎസ് ഭീകരസംഘം കഴുത്തറത്ത് കൊലപ്പെടുത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതത്തിലും മൌലികവാദികളുണ്ട്. അക്രമത്തെ ഇസ്‍ലാമുമായി ബന്ധപ്പെടുത്തി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ മാധ്യമങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ഇവിടെ ഇറ്റലിയിലും സമാന സംഭവങ്ങളുണ്ടെന്ന് കാണാന്‍ കഴിയാറുണ്ട്. ഒരാള്‍ കാമുകിയെ കൊല്ലുന്നു. മറ്റൊരാളാകട്ടെ കൊലപ്പെടുത്തുന്നത് ഭാര്യയുടെ മാതാവിനെയാണ്. ഇവരെല്ലാം മാമോദീസ മുക്കിയ കത്തോലിക്കര്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഇസ്‍ലാം സൃഷ്ടിക്കുന്ന കലാപത്തെ കുറിച്ച് പറയുമ്പോള്‍ ക്രൈസ്തവര്‍ മൂലം ഉണ്ടാകുന്ന സമാന അവസ്ഥയെക്കുറിച്ചും എനിക്ക് പറയേണ്ടി വരും. എല്ലാ മുസല്‍മാന്‍മാരും തീവ്രവാദത്തോട് ആഭിമുഖ്യമുള്ളവരല്ല. അത്തരക്കാര്‍ കേവലം ന്യൂനപക്ഷം മാത്രമാണ്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News