ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് 16 ദശലക്ഷം ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന് കോടതി
സ്വകാര്യ വീടിന് ചിലവഴിച്ച തുക തിരിച്ചടക്കണമെന്ന അഴിമതി വിരുദ്ധസേനയുടെ ഉത്തരവ് അവഗണിച്ചതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമയോട് 16 ദശലക്ഷം ഡോളര്‍ ഖജനാവിലേക്ക് തിരിച്ചടക്കാന്‍ ഉന്നത കോടതിയുടെ ഉത്തരവ്. സ്വകാര്യ വീടിന് ചിലവഴിച്ച തുക തിരിച്ചടക്കണമെന്ന അഴിമതി വിരുദ്ധസേനയുടെ ഉത്തരവ് അവഗണിച്ചതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമ സ്വകാര്യ വസതി മോടിപിടിപ്പിക്കാന്‍ പൊതുധനമുപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഴിമതിവിരുദ്ധസേന 16 ദശലക്ഷം ഡോളര്‍ തിരിച്ചടക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ജേകബ് സുമ ഉത്തരവ് അവഗണിച്ചു. ഇതോടെയാണ് രാജ്യത്തെ പതിനൊന്നംഗ ഉന്നതകോടതി ഐകകണ്ഡ്യേന തുക തിരിച്ചടക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 105 ദിവസത്തിനകം തുക തിരിച്ചടക്കണമെന്നും ഉത്തരവില്‍ അറിയിച്ചു. ക്വാസുലു നേറ്റലിലെ കാന്റ്ലയിലാണ് ജേക്കബ് സുമ തന്റെ സ്വകാര്യവസതി മോടിപിടിപ്പിക്കാന്‍ ഭീമന്‍ തുക വിനിയോഗിച്ചത്. രാജ്യത്തെ ഭരണഘടനയുടെ ലംഘനമാണ് സുമ നടത്തിയതെന്നും ഭരണഘടനയെ ആദരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
ഉത്തരവിന്റെ അനന്തര ഫലങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഭരണപക്ഷമായ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം സുമയെ ഇംമ്പീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.