യുഎസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിനോടുള്ള അതൃപ്തി പരസ്യമാക്കി ട്രംപ്

Update: 2018-06-01 13:13 GMT
Editor : Jaisy
യുഎസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിനോടുള്ള അതൃപ്തി പരസ്യമാക്കി ട്രംപ്
Advertising

സെഷന്‍സിന്റെ കാര്യക്ഷമത ദുര്‍ബലമാണെന്ന് ട്രംപ് തുറന്നടിച്ചു

യുഎസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിനോടുള്ള അതൃപ്തി പരസ്യമാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സെഷന്‍സിന്റെ കാര്യക്ഷമത ദുര്‍ബലമാണെന്ന് ട്രംപ് തുറന്നടിച്ചു. അറ്റോണി ജനറല്‍ സ്ഥാനത്ത് നിന്ന് സെഷന്‍സിനെ നീക്കിയേക്കും..

യു എസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിന്‍സ് പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശമാണ് ട്രംപ് ഉന്നയിക്കുന്നത്. 2016ലെ പ്രസിഡന്റ് തെരഞ്ഞടുപ്പ് വിവാദത്തില്‍, റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് നടക്കുന്ന എഫ്ബിഐ അന്വേഷണത്തെ പ്രതിരോധിക്കാന്‍ സെഷന്‍സിനായില്ലെന്ന് വൈറ്റ് ഹൌസ് വിലയിരുത്തുന്നു. ട്രംപ് ഭരണകൂടത്തിനെതിരായ ആരോപണങ്ങളില്‍ മുഖം രക്ഷിക്കാന്‍ സെഷന്‍സിന് സാധിച്ചില്ല എന്നത് ട്രംപിനെ അസ്വസ്ഥനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള പരസ്യ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട സെഷന്‍സ് ഏറെ ദുര്‍ബലനായി പോയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഹിലരിക്കെതിരായി കരുക്കള്‍ നീക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും ട്രംപ് ആരോപിക്കുന്നു. അറ്റോണി ജനറല്‍ എന്ന നിലക്ക് ജെഫ് സെഷന്‍സിന്‍സിന്റെ ദിനങ്ങള്‍ എണ്ണിക്കഴിഞ്ഞു എന്ന സൂചനകളാണ് വൈറ്റ് ഹൌസ് നല്‍കുന്നത്. പ്രസിഡന്റിന്റെ ആശയവിനമയ വിഭാഗം ഡയറക്ടറായി പുതുതായി ചുമതലയേറ്റ Anthony Scaramucci സെഷന്‍സിന്റെ ഭാവി സംബന്ധിച്ച് ആശങ്ക അറിയിച്ചു. പ്രശ്ന പരിഹാരത്തിനുള്ള ശ്രമമെന്നോണം ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സെഷന്‍സ് അനുമതി തേടിയിരുന്നു. എന്നാല്‍ ആവശ്യം ട്രംപ് നിരാകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ, കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള സെഷന്‍സ് അധികകാലം ട്രംപിന്റെ ഇഷ്ടക്കാരനായി തുടരില്ലെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News