ആരെയും ഞെട്ടിക്കും, റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ബാസന്‍ചാറിലെ ഷെല്‍ട്ടറുകള്‍

ബംഗ്ലാദശിലെ മെഗ്ന നദിയിലാണ് ബാസന്‍ചര്‍ ദ്വീപ്. ഇവിടേക്ക് ബോട്ട് മാര്‍ഗം മാത്രമ എത്താന്‍ സാധിക്കൂ.

Update: 2018-11-29 03:37 GMT

ബംഗ്ലാദേശില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി ബാസന്‍ചാര്‍ ദ്വീപില്‍ പണികഴിച്ച പുതിയ ഷെല്‍ട്ടറുകള്‍ കണ്ടാല്‍ ആരും ഞെട്ടും. ജയിലിലെ സെല്ലിന് സമാപമായ റൂമുകളാണ് ഒരു കുടുംബത്തിന് ലഭിക്കുക. തീര്‍ത്തും ശോചനീയമാണ് ഇവിടുത്തെ അവസ്ഥ.

ബംഗ്ലാദേശിലെ ബാസന്‍ചാര്‍ ദ്വീപിലാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി പുതിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഒരുങ്ങുന്നത്. നിലവില്‍ കോക്സ് ബസാറില്‍ കഴിയുന്ന ഏഴ് ലക്ഷത്തോളം റോഹിങ്ക്യകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഈ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കണ്ടാല്‍ കൂടുതല്‍ നരകതുല്യമാകും റോഹിങ്ക്യകളുടെ ജീവിതം എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

Advertising
Advertising

ബംഗ്ലാദശിലെ മെഗ്ന നദിയിലാണ് ബാസന്‍ചര്‍ ദ്വീപ്. ഇവിടേക്ക് ബോട്ട് മാര്‍ഗം മാത്രമ എത്താന്‍ സാധിക്കൂ. ഇവിടെ നിര്‍മിച്ചിരിക്കുന്ന ഈ കെട്ടിടങ്ങള്‍ക്ക് ഒരു ജയില്‍ സെല്ലിന്റെ അത്രയും വലിപ്പമേ ഉള്ളൂ. ഏകദേശം 2.5 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും മാത്രമുള്ള മുറികളാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു കുഞ്ഞു വാതിലും. ഒരു ബ്ലോക്കില്‍ 25 വീടുകളാണ് ഉണ്ടാകുക. എന്നാല്‍ ഓരോ ബ്ലോക്കിനും ബാത്ത് റൂം സൌകര്യം പോലും ഒരുക്കാന്‍ സാധിച്ചിട്ടില്ല.

Full View

തൊഴിലാളികള്‍ക്കല്ലാതെ മറ്റാരെയും ഇവിടേക്ക് കടത്തിവിടില്ല. നാവികസേനയുടെ കനത്ത സുരക്ഷയിലും നിയന്ത്രണത്തിലുമാണ് ബസന്‍ചാര്‍ ദ്വീപ്. ഈ ക്യാമ്പിന്റെ ചിത്രങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഭയാനകം എന്നാണ് ബാസന്‍ചാര്‍ ദ്വീപിലെ അവസ്ഥയെ സാമൂഹ്യപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. അവര്‍തന്നെയാണ് ഈ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയത്. മനുഷ്യാവകാശസംഘടനകളും എന്‍.ജി.ഒകളും റോഹിങ്ക്യകളെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

Tags:    

Writer - മൊഹമ്മദ് മെഹ്‌റൂഫ് ടി

contributor

Editor - മൊഹമ്മദ് മെഹ്‌റൂഫ് ടി

contributor

Web Desk - മൊഹമ്മദ് മെഹ്‌റൂഫ് ടി

contributor

Similar News