വടക്കന്‍ സിറിയയില്‍ സൈനിക നടപടി ആരംഭിക്കുമെന്ന് തുര്‍ക്കി
നിലവില്‍ അമേരിക്കയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതായിരിക്കും തുര്‍ക്കിയുടെ നടപടി.
വടക്കന്‍ സിറിയയില്‍ സൈനിക നടപടി ആരംഭിക്കുമെന്ന് തുര്‍ക്കി. നിലവില്‍ അമേരിക്കയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതായിരിക്കും തുര്‍ക്കിയുടെ നടപടി. യൂഫ്രട്ടീസ് നദിയുടെ കിഴക്ക് വടക്കന്‍ സിറിയയില്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സൈനിക നടപടി ആരംഭിക്കുമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞത് .
കുര്‍ദിഷ് അധീനതയിലുള്ള മേഖലകളില്‍ നിലവില്‍ അമേരിക്കന്‍ സൈന്യമുണ്ട്. കുര്‍ദിഷ് സൈന്യത്തിന് അമേരിക്ക പിന്തുണയും നല്‍കുന്നുണ്ട്. തുര്‍ക്കിയും സൈന്യത്തെ ഇറക്കുകയാണെങ്കില്‍ നിലവില്‍ വഷളായിരിക്കുന്ന അമേരിക്ക - തുര്‍ക്കി ബന്ധത്തെ കൂടുതല്‍ മോശമാക്കുകയേ ഉള്ളൂ.
എന്നാല്‍ മേഖലയിലെ വിഘടനവാദികളെ തുരത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അമേരിക്കന്‍ പട്ടാളക്കാരെ ഒരിക്കലും ലക്ഷ്യംവെക്കുന്നില്ലെന്നും ഉര്‍ദുഗാന്‍ പറയുന്നു. സിറിയയില്‍ ഒരു രാഷ്ട്രീയ പരിഹാരം കാണലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തലുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.