സിറിയക്കെതിരായ ഇസ്രായേല്‍ നടപടികളെ വിമര്‍ശിച്ച് റഷ്യ

ഇസ്രായേല്‍ മിസൈലുകളെ സിറിയന്‍ വ്യോമസേന ഡമസ്കസിനടുത്ത് തകര്‍ത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Update: 2018-12-27 04:30 GMT

സിറിയക്കെതിരായ ഇസ്രായേല്‍ നടപടികളെ വിമര്‍ശിച്ച് റഷ്യ. ഇസ്രായേല്‍ സിറിയയുടെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണ്. ആക്രമണങ്ങൾ ആവര്‍ത്തിക്കരുതെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

‘’അക്രമണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. ഇത് സിറിയയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണ്.’’ റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഇസ്രായേല്‍ മിസൈലുകളെ സിറിയന്‍ വ്യോമസേന ഡമസ്കസിനടുത്ത് തകര്‍ത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Similar News