യു.എസില്‍ ഭരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു
ക്രിസ‌്മസിന‌് ജീവനക്കാർക്ക‌് ശമ്പളം കിട്ടാത്ത സാഹചര്യമാണ‌്. ആഭ്യന്തരം, സുരക്ഷ, വിദേശകാര്യം, ഗതാഗതം, കൃഷി, നീതിന്യായം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനമാണ‌് ഭാഗികമായി നിലച്ചത‌്
യു.എസില്‍ ഭരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. മെക്സിക്കന്‍ മതിലിന് പണം അനുവദിക്കാനുള്ള പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ മതിലിനെ അനുകൂലിക്കാത്തവര്‍ നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. രാജ്യത്തെ പല വകുപ്പുകളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചതിനൊപ്പം ഓഹരി വിപണിയെയും പ്രതിസന്ധി ബാധിച്ചു.
മെക്സിക്കന്‍ മതിലിന് പണം അനുവദിക്കാനുള്ള നീക്കത്തിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ കടുത്ത പ്രതിഷേധമാണ് ഡെമോക്രാറ്റുകള്‍ ഉയര്‍ത്തിയത്. ഇരു സഭകളും അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മിനുട്ടുകള്‍ക്കകം പിരിഞ്ഞു. സഭാംഗങ്ങളില്‍ പലരും വാഷിംഗ്ടണിലേക്ക് തിരിച്ചെത്തിയതുമില്ല. ഭരണ സ്തംഭനം ഉടലെടുത്തതോടെ രാജ്യത്തെ പല പ്രധാന വകുപ്പുകളുടെയും പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. ഓഹരി വിപണിയിലും കനത്ത തകര്‍ച്ചയാണ് നേരിടുന്നത്. ആഭ്യന്തരം, കാര്‍ഷികം, നീതിന്യായം, സുരക്ഷ, വിദേശ കാര്യം തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനത്തിനാണ് തടസം നേരിട്ടത്. പല വകുപ്പുകളിലും ക്രിസ്മസിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലുമായില്ല.
യു.എസിലേക്കുള്ള ലഹരി കടത്തും മനുഷ്യക്കടത്തും തടയാന്‍ മെക്സിക്കന്‍ മതില്‍ അനിവാര്യമാണെന്നാണ് ട്രംപിന്‍റെയും അനുകൂലികളുടെയും നിലപാട്. എന്നാല്‍ മതിലിന് പണമനുവദിക്കാനാകില്ലെന്ന ശക്തമായ നിലപാടുമായി മറുവിഭാഗവും ഉറച്ച് നില്‍ക്കുന്നു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. നിലവിലെ തര്‍ക്കവും പ്രതിസന്ധിയും 2019 ജനുവരി വരെ നിലനില്‍ക്കുമെന്നാണ് കരുതുന്നത്. ജനുവരി മൂന്നിനാണ് വീണ്ടും അമേരിക്കന്‍ കോണ്‍ഗ്രസ് ചേരുന്നത്. ഇതിന് മുന്നോടിയായി പ്രധാന ബാങ്ക് മേധാവികളുടെയും ട്രഷറി ഉദ്യോഗസ്ഥരുടെയും യോഗം ട്രഷറി സെക്രട്ടറി വിളിച്ച് ചേര്‍ക്കുകയും ചെയ്തിരുന്നു.
അമേരിക്കയിൽ ഭരണസ‌്തംഭനം തുടരുന്നു. വീണ്ടും കോൺഗ്രസ‌് ചേരുന്ന ജനുവരി മൂന്ന‌് വരെ ഇത‌് തുടരാനാണ‌് സാധ്യതയെന്ന‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ ആക‌്ടിങ‌് ചീഫ‌് ഓഫ‌് സ‌്റ്റാഫ‌് മിക്ക‌് മൾവനെ പറഞ്ഞു. ക്രിസ‌്മസിന‌് ജീവനക്കാർക്ക‌് ശമ്പളം കിട്ടാത്ത സാഹചര്യമാണ‌്. ആഭ്യന്തരം, സുരക്ഷ, വിദേശകാര്യം, ഗതാഗതം, കൃഷി, നീതിന്യായം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനമാണ‌് ഭാഗികമായി നിലച്ചത‌്.
അതേസമയം, യു.എസ‌് കോൺഗ്രസിലും മെക‌്സിക്കൻ മതിലിന‌് പണം അനുവദിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന‌് ഡെമോക്രാറ്റുകൾ അറിയിച്ചു. ഭരണസ‌്തംഭനം ഉടലെടുത്തതോടെ പല പ്രധാന വകുപ്പകളുടെയും പ്രവർത്തനം നിലച്ചിരിക്കയാണ‌്. ഇതോടൊപ്പം ഓഹരിവിപണിയിൽ കനത്ത തകർച്ചയാണ‌് നേരിട്ടത‌്. ഇതേതുടർന്ന‌് രാജ്യത്തെ പ്രധാന ആറ‌് വലിയ ബാങ്ക‌് മേധാവികളുടെ യോഗം യു.എസ‌് ട്രഷറി സെക്രട്ടറി സ്റ്റീവൻ എംനുചിൻ വിളിച്ചുചേർത്തു.