ആസ്ട്രേലിയയെ ഭീതിയിലാഴ്ത്തി 38 അജ്ഞാത പാര്‍സലുകള്‍
പാര്‍സലുകള്‍ക്കകത്ത് എന്താണെന്ന് കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്
ആസ്ട്രേലിയയെ മുള്‍മുനയില്‍ നിര്‍ത്തി 38 അജ്ഞാത പാര്‍സലുകള്‍. കോണ്‍സുലേറ്റിലേക്കും എംബസികളിലേക്കുമാണ് പാര്‍സലുകള്‍ എത്തിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആസ്ട്രേലിയയെ കോണ്‍സുലേറ്റിലേക്കും കാന്‍ബറ, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലെ എംബസികളിലേക്കുമാണ് 38 പാര്‍സലുകള്‍ എത്തിയത്. ബ്രിട്ടണ്‍, അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, പാകിസ്താന്‍, ഇന്ത്യ, ഇറ്റലി, സ്പെയിന്‍ തുടങ്ങി 12 രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പാര്‍സലുകളില്‍ എന്താണെന്നുള്ളത് പരിശോധിച്ച് വരികയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അപായപ്പെടുന്നതൊന്നും പാര്‍സലുകളില്‍ ഇല്ല. ഇവ അയച്ചതെന്ന് സംശയിക്കുന്ന 38കാരനെ ആസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനങ്ങള്‍ക്കോ അധികൃതര്‍ക്കോ യാതൊരു ഭീഷണിയും ഇതുവരെ ഉയര്‍ന്നിട്ടില്ല. പാര്‍സലുകള്‍ക്കകത്ത് എന്താണെന്ന് കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.