നെതന്യാഹു യുഗത്തിന് അന്ത്യം; ഇനി നഫ്താലി ബന്നറ്റ്‌

എട്ട് പ്രതിപക്ഷ കക്ഷികളുടെ സഖ്യമാണ് വിശ്വാസവോട്ട് നേടിയത്.

Update: 2021-06-13 18:36 GMT

ഇസ്രായേലില്‍ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം. നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ സഖ്യസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടി. 59 നെതിരെ 60 വോട്ടുകള്‍ നേടിയാണ് സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടില്‍ വിജയിച്ചത്. എട്ട് പാര്‍ട്ടികളുടെ സഖ്യമാണ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

താന്‍ എത്രയും പെട്ടന്ന് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് നെതന്യാഹു പാര്‍ലമെന്റില്‍ പറഞ്ഞു. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഹമാസും ഇറാനിലെ മുല്ലമാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പുതിയ സര്‍ക്കാറെന്ന് നെതന്യാഹു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ഒരു വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് സഖ്യസര്‍ക്കാറിനുള്ളത്. അതുകൊണ്ട് തന്നെ പുതിയ സര്‍ക്കാറിന് എത്രകാലം മുന്നോട്ട് പോവാനാവുമെന്ന കാര്യത്തില്‍ സംശയമുണ്ട്. അതേസമയം നെതന്യാഹു നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. അദ്ദേഹത്തിനെതിരെ പുതിയ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ അത് വലിയ രാഷ്ട്രീയ വഴിത്തിരിവുകള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News