കോവി‍‍‍ഡ് പ്രതിരോധം: ഇന്ത്യക്ക് സഹായ ഹസ്തവുമായി അമേരിക്ക

ഇന്ത്യക്ക് ആവശ്യമുള്ള സമയത്ത് സഹായം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ജോ ബൈഡന്‍

Update: 2021-04-26 09:52 GMT

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് സഹായം വാ​ഗ്ദാനം ചെയ്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും. മഹാമാരിയുടെ ആദ്യകാലത്ത് ഞങ്ങളുടെ ആശുപത്രികള്‍ ബുദ്ധിമുട്ടിലായപ്പോള്‍ ഇന്ത്യ അമേരിക്കയ്ക്ക് സഹായം എത്തിച്ചിരുന്നു. അതുപോലെ ഇന്ത്യക്ക് ആവശ്യമുള്ള സമയത്ത് സഹായം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു.

Advertising
Advertising

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യക്കൊപ്പം അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കമലാ ഹാരിസ് പറഞ്ഞു. സഹായം നല്‍കുന്നതിനൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുമെന്നും കമല കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാമാരിയെ നേരിടാൻ ഇന്ത്യയിലെ ജനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനുള്ള നടപടികള്‍ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ അറിയിച്ചിരുന്നു. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News