കോവിഡ്; ഇന്ത്യക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് അമേരിക്ക

ഇന്ത്യയിലെ ജനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനുള്ള നടപടികള്‍ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് അറിയിച്ചു

Update: 2021-04-25 11:34 GMT

ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ അമേരിക്ക. കോവിഡ് മഹാമാരിയെ നേരിടാൻ ഇന്ത്യയിലെ ജനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനുള്ള നടപടികള്‍ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. ഇതിനായി ഇന്ത്യയിലെ ഭരണാധികാരികളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ബ്ലിങ്കന്‍ ട്വിറ്ററിൽ കുറിച്ചു.

കോവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്കാവശ്യമായ അവശ്യസാധനങ്ങളെത്തിക്കാന്‍ യുഎസ് അഹോരാത്രം പ്രവര്‍ത്തിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ അറിയിച്ചു.

അതേസമയം ഇന്ത്യയിലേക്ക് വാക്സിൻ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾക്കേർപ്പെടുത്തിയ കയറ്റുമതി നിരോധനത്തിനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് രം​ഗത്തെത്തിയിരുന്നു. അമേരിക്കൻ ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുക എന്നതാണ് ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ കടമയെന്നും കോവിഡ് രൂക്ഷമായ അമേരിക്കൻ ജനതയ്ക്ക് തന്നെയാവണം വാക്സീൻ ആദ്യം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News