ജമാൽ ഖശോഗി വധം; സൗദിക്ക് പൂർണ പിന്തുണയർപ്പിച്ച് യു.എ.ഇ

തെറ്റായ നിഗമനവും കണ്ടെത്തലും ഉൾക്കൊള്ളുന്ന യു.എസ് റിപ്പോർട്ട് അസ്വീകാര്യമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു

Update: 2021-02-28 02:30 GMT

ജമാൽ ഖശോഗി വധത്തിൽ സൗദി അറേബ്യ സ്വീകരിച്ച നിലപാടിന് പൂർണ പിന്തുണ അറിയിച്ച് യു.എ.ഇ. മേഖലയിലെ ഏറ്റവും മികച്ച സൗഹൃദ് രാജ്യം എന്ന നിലക്ക് സൗദിക്കൊപ്പം നിലയുറപ്പിക്കുമെന്നും യു.എ.ഇ വ്യക്തമാക്കി. തെറ്റായ നിഗമനവും കണ്ടെത്തലും ഉൾക്കൊള്ളുന്ന യു.എസ് റിപ്പോർട്ട് അസ്വീകാര്യമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.

ये भी पà¥�ें- ജമാൽ ഖശോ​ഗി വധം: ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്ന് അമേരിക്കൻ ഇന്റലിജൻസ്

Full View

നിയമം സുതാര്യവും നിക്ഷ്പക്ഷവുമായി നടപ്പാക്കുന്ന സൗദിയുടെ നീതിന്യായ വ്യവസ്ഥയിൽ തികഞ്ഞ ബോധ്യമുണ്ട്. നിലവിലെ കേസിലും അത് തന്നെ നടപ്പാക്കുമെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സുസ്ഥിരതയും സുരക്ഷയും ലക്ഷ്യമിടുന്നതാണ് സൗദിയുടെ നടപടികൾ. അതിന് എല്ലാനിലക്കുള്ള പിന്തുണയും അറിയിക്കുന്നു. സൗദിയുടെ ആഭ്യന്തരവിഷയത്തിൽ മറ്റുള്ളവർ ഇടപെടുന്നത് ശരിയല്ലെന്നും യു.എ.ഇ ചൂണ്ടിക്കാട്ടി.

Tags:    

Similar News