ജനതാദൾ എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ജനതാദൾ എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോവളത്ത് നീലലോഹിതദാസൻ നാടാറും തിരുവല്ലയില്‍ മാത്യു ടി തോമസും ചിറ്റൂരില്‍ കെ കൃഷ്ണൻകുട്ടിയും അങ്കമാലിയില്‍ ജോസ് തെറ്റയിലും മത്സരിക്കും. ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
സിപിഐയും 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 25 സീറ്റുകളില്‍ സിപിഐ മത്സരിക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സ്ഥാനാര്‍ഥി പട്ടിക
1.നെടുമങ്ങാട് - ജി ആർ അനിൽ
2.ചിറയിൻകീഴ് - വി ശശി
3.ചാത്തന്നൂർ - ജി എസ് ജയലാൽ
4. പുനലൂർ - പിഎസ് സുപാൽ
5. കരുനാഗപ്പള്ളി - ആർ രാമചന്ദ്രൻ
6. ചേർത്തല - പി പ്രസാദ്
7. വൈക്കം - സികെ ആശ
8.മൂവാറ്റുപുഴ - എൽദോ എബ്രഹാം
9. പീരുമേട് - വാഴൂർ സോമൻ
10. തൃശൂർ - പി ബാലചന്ദ്രൻ
11. ഒല്ലൂർ - കെ രാജൻ
12. കൈപ്പമംഗലം - ഇ.ടി. ടൈസൺ
13. കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ
14. പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ
15. മണ്ണാർക്കാട് - സുരേഷ് രാജ്
16. മഞ്ചേരി - ഡിബോണ നാസർ
17. തിരൂരങ്ങാടി - അജിത്ത് കോളോടി
18. ഏറനാട് - കെ ടി അബ്ദുൽ റഹ്മാൻ
19. നാദാപുരം - ഇ കെ വിജയൻ
20. കാഞ്ഞങ്ങാട് - ഇ ചന്ദ്രശേഖരൻ
21. അടൂർ - ചിറ്റയം ഗോപകുമാർ
തീരുമാനമാകാത്തത്
22. ചടയമംഗലം
23. ഹരിപ്പാട്
24. പറവൂർ
25. നാട്ടിക