ഇതെന്താ സിനിമാ ഷൂട്ടാണോ? തേയില നുള്ളിയ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രിയങ്ക തേയില കർഷകരെ സന്ദർശിച്ചത്

Update: 2021-03-06 14:52 GMT

ന്യൂഡൽഹി: അസമിൽ കർഷകർക്കൊപ്പം തേയില നുള്ളിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്. ഇതെന്താ സിനിമാ ഷൂട്ടാണോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

'സീസണല്ലാത്ത കാലത്താണ് പ്രിയങ്ക ഗാന്ധി തേയില നുള്ളുന്നത്. ഒരു ഫിലിം ഷൂട്ട് നടക്കുന്നതു പോലെ തോന്നുന്നു' - എന്നാണ് വാർത്താ ഏജൻസിയായ എഎൻഐയോട് അദ്ദേഹം പറഞ്ഞത്. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രിയങ്ക തേയില കർഷകരെ സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തല് വരുമെന്നും അദ്ദേഹം പറഞ്ഞു. 'കോൺഗ്രസ് അധികാരത്തിലിരുന്ന കാലയളവിൽ സംസ്ഥാനത്തുണ്ടായ അതിക്രമങ്ങൾ ജനങ്ങൾ മറന്നിട്ടില്ല. തരുൺ ഗൊഗോയ്ക്കു ശേഷം കോൺഗ്രസിന് സംസ്ഥാനത്ത് ഒരു നേതാവുണ്ടായിട്ടില്ല'- ജിതേന്ദ്രസിങ് കൂട്ടിച്ചേർത്തു.

Tags:    

Similar News