കോതമംഗലത്ത് ജോസഫിന്‍റെ മരുമകനെ സ്ഥാനാര്‍ഥിയാക്കി ട്വന്‍റി 20
ജോസഫിന്‍റെയും ട്വന്‍റി 20 യുടെയും രാഷ്ട്രീയം ഒന്നാണെന്നാണ് ജോ ജോസഫിന്‍റെ പ്രതികരണം. എറണാകുളം ജില്ലയില്‍ കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന സീറ്റാണ് കോതമംഗലം
കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന കോതമംഗലത്ത് ജോസഫിന്‍റെ മരുമകനെ സ്ഥാനാര്‍ഥിയാക്കി ട്വന്‍റി 20. ജോസഫിന്‍റെയും ട്വന്‍റി 20 യുടെയും രാഷ്ട്രീയം ഒന്നാണെന്നാണ് ജോ ജോസഫിന്‍റെ പ്രതികരണം. എറണാകുളം ജില്ലയില്‍ കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന സീറ്റാണ് കോതമംഗലം.
കോതമംഗലത്ത് ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴാണ് ട്വന്‍റി ട്വന്‍റി പി.ജെ ജോസഫിന്‍റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. പി.ജെയുടെ മകളുടെ ഭര്‍ത്താവും ഡോക്ടറുമായ ജോ ജോസഫിനെയാണ് കോതമംഗലത്ത് ട്വന്‍റി ട്വന്‍റി പരീക്ഷണത്തിനിറക്കിയത്.
ട്വന്‍റി ട്വന്‍റിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ സംഘടനയുടെ ഭാഗമായതെന്ന് ജോ ജോസഫ് പറയുന്നു. പി.ജെയുടെ രാഷ്ട്രീയവും ട്വന്‍റി ട്വന്‍റിയുടെ രാഷ്ട്രീയവും ഒന്നായതിനാല്‍ മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ജോ ജോസഫിന്‍റെ പക്ഷം. ട്വന്‍റി ട്വന്‍റിയുടെ കിഴക്കമ്പലം മോഡല്‍ രാഷ്ട്രീയവും ജോസഫിന്‍റെ മരുമകനെന്ന ലേബലും കൂടി ചേരുമ്പോള്‍ യു.ഡി.എഫ് വോട്ട് ബാങ്കില്‍ ഇളക്കം തട്ടുമോ എന്നതാണ് നോക്കി കാണേണ്ടത്.