വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ഥിയുണ്ടാകും; താന്‍ മത്സരിക്കാനില്ലെന്ന് കെ കെ രമ

യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും കെ കെ രമ

Update: 2021-02-28 03:04 GMT

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനമെന്ന് ആര്‍എംപി നേതാവ് കെ കെ രമ. അന്തിമ തീരുമാനം എടുക്കേണ്ടത് ആര്‍എംപി നേതൃത്വമാണ്. വടകരയിൽ ആര്‍എംപിക്ക് സ്ഥാനാർഥിയുണ്ടാകും. യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും കെ കെ രമ മീഡിയവണിനോട് പറഞ്ഞു.

പിണറായി വിജയന്‍റെ തുടര്‍ഭരണം അവസാനിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായി ലക്ഷ്യംവെയ്ക്കുന്നത്. ആര്‍എംപി സ്ഥാനാര്‍ഥികള്‍ ആരെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല. സാധ്യതയുള്ള മണ്ഡലങ്ങളില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ഥികളുണ്ടാകുമെന്നും കെ കെ രമ പ്രതികരിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ കെ രമ ഇടത്, വലത് മുന്നണികള്‍ക്കെതിരെ മത്സരിച്ചിരുന്നു. 20504 വോട്ടുകള്‍ നേടി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫും ആര്‍എംപിയും ഒരുമിച്ച് മത്സരിച്ചു. വടകരയില്‍ ഇത്തവണ കെ കെ രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്‍കാന്‍ യുഡിഎഫ് ആലോചിക്കുന്നുണ്ട്.

Full View
Tags:    

Similar News