''ശരിക്കുമൊരു പോരാളി, നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ''; അനുസ്മരിച്ച് വി.ഡി സതീശന്‍

''പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു''

Update: 2021-12-22 07:03 GMT
Editor : ijas

പി.ടി തോമസിന്‍റെ മരണത്തോടെ തനിക്ക് നഷ്ടമായത് ജ്യേഷ്ഠ സഹോദരനെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളിയായിരുന്നെന്നും എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേതെന്നും വി.ഡി സതീശന്‍ അനുസ്മരിച്ചു.

പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതാണെന്നും വി.ഡി സതീശന്‍ അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്‍റെ ദിനമാണിന്നെന്നും ശരിക്കുമൊരു പോരാളിയായ അദ്ദേഹത്തിന്‍റെ വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലായെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അർബുദ രോഗത്തെ തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു പിടി തോമസിന്‍റെ വിയോഗം. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റായിരുന്നു. ഇടുക്കി മുന്‍ എം.പിയും തൊടുപുഴ മുന്‍ എംഎല്‍എയുമായിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News