എറണാകുളം ചേന്ദമംഗലത്ത് മൊബൈൽ പൈലിങ് വാഹനമിടിച്ച് ഒരാൾ മരിച്ചു

പത്രവിതരണക്കാരനായ സോമനാണ് മരിച്ചത്

Update: 2024-04-11 03:23 GMT
Editor : ലിസി. പി | By : Web Desk

ചേന്ദമംഗലം: എറണാകുളം ചേന്ദമംഗലത്ത് മൊബൈൽ പൈലിങ് വാഹനം ഇടിച്ച് ഒരാൾ മരിച്ചു. പത്രവിതരണക്കാരനായ സോമനാണ് മരിച്ചത്. 72 വയസ്സായിരുന്നു.

നിയന്ത്രണം വിട്ട വാഹനം ഇടിച്ച് കയറി നാല് കടകൾക്ക് നാശനഷ്ടും സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ദേശീയപാത നിര്‍മാണത്തിനായി എത്തിച്ച മൊബൈൽ പൈലിങ് വാഹനമാണ് അപകടം ഉണ്ടാക്കിയത്. 

പത്രം എടുക്കുന്നതായി ചേന്ദമംഗലത്ത് എത്തിയതാണ് സോമന്‍. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചിരുന്നു. അപകടത്തില്‍ ഒരു കട പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.മൊബൈല്‍ പൈലിങ് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News