പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

ആലിപ്പറമ്പ് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്

Update: 2023-01-16 13:26 GMT

മലപ്പുറം: പെരിന്തൽമണ്ണയിൽ പന്ത്രണ്ട് വയസുകാരനെ മർദിച്ചയാൾ അറസ്റ്റിൽ. ആലിപ്പറമ്പ് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അഷ്റഫിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിൽ ഇന്നലെ വൈകീട്ടാണ് അക്രമമുണ്ടായത്. കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മർദിച്ചു വെന്നാണ് പരാതി. ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി ചവിട്ടിയതായും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ തുടയെല്ല് പൊട്ടിയ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Advertising
Advertising

ഇതിനിടെ സംഭവത്തിൽ മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി . അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News