കളമശേരിയിൽ 16കാരന് ക്രൂരമർദനം; അമ്മയും സുഹൃത്തും അമ്മൂമ്മയും ചേർന്ന് കൈ തല്ലിയൊടിച്ചു

കയ്യൊടിച്ചത് കൂടാതെ കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തിൽ പ്രതികൾ പരിക്കേൽപ്പിക്കുകയും ചെയ്തു

Update: 2023-05-24 14:08 GMT

എറണാകുളം: എറണാകുളം കളമശേരിയിൽ 16കാരന് ക്രൂരമർദനം. കുട്ടിയുടെ അമ്മയും ഇവരുടെ സുഹൃത്തും അമ്മൂമ്മയും ചേർന്നാണ് മർദിച്ചത്. കമ്പി കൊണ്ട് കുട്ടിയുടെ കൈ പ്രതികൾ തല്ലിയൊടിച്ചു. സംഭവത്തിൽ, കുട്ടിയുടെ അമ്മ രാജേശ്വരി, ഇവരുടെ സുഹൃത്ത് സുനീഷ്, രാജേശ്വരിയുടെ അമ്മ വളർമതി എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 21നായിരുന്നു സംഭവം. കുട്ടിയുടെ അമ്മയുടെ സുഹൃത്ത് നിരന്തരം വീട്ടിലെത്തുന്നത് കുട്ടി ചോദ്യം ചെയ്യുമായിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കയ്യൊടിച്ചത് കൂടാതെ കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തിൽ പ്രതികൾ മുറിവും ഉണ്ടാക്കിയിട്ടുണ്ട്.

Advertising
Advertising
Full View

ക്രൂരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ നിലവിൽ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News