ഈ വർഷം 1719 റോഡ് അപകട മരണങ്ങൾ: 2018നെക്കാൾ കുറവ്

തെരുവ് വിളക്കുകളുടെ അഭാവമാണ് അപകട മരണങ്ങള്‍ക്ക് പിന്നിലെ പ്രധാന പ്രശ്നമെന്ന് ഗതാഗതമന്ത്രി

Update: 2021-08-03 05:32 GMT
Editor : ijas

ഈ വര്‍ഷം ആകെ 1719 പേര്‍ റോഡ് അപകടങ്ങളില്‍ മരണപ്പെട്ടതായി ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയില്‍. 2018നെക്കാൾ ആറ് ശതമാനം കുറവാണ് പുതിയ പട്ടികയിലെ മരണനിരക്ക്. ആകെ അപകടങ്ങളിൽ മരണപ്പെട്ടവരില്‍ 394 പേരും കാല്‍നട യാത്രക്കാരാണ്. ഇത് ആകെ പട്ടികയുടെ 23 ശതമാനം വരും. ഇതിൽ മൂന്നിലൊന്ന് അപകടങ്ങളും രാത്രിസമയങ്ങളിൽ സംഭവിച്ചതാണ്. തെരുവ് വിളക്കുകളുടെ അഭാവമാണ് അപകട മരണങ്ങള്‍ക്ക് പിന്നിലെ പ്രധാന പ്രശ്നമെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു നിയമസഭയിൽ വ്യക്തമാക്കി.  

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News