തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ സഹോദരങ്ങൾ മരിച്ച നിലയിൽ
മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി
Update: 2025-01-19 06:53 GMT
തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. പുനെ സ്വദേശികളായ ദത്തറായ് ബമൻ, സഹോദരി മുക്ത ബമൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
തൊഴിലില്ലെന്നും അനാഥരാണെന്നും അത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിൽ പറയുന്നു. ബന്ധുക്കൾ ആരെങ്കിലും വന്നാൽ മൃതദേഹം വിട്ടു നൽകരുതെന്നും കുറിപ്പ് കൂട്ടിച്ചേർക്കുന്നു.
പ്രഭാത ഭക്ഷണം കഴിക്കാൻ വേണ്ടി വിളിച്ചപ്പോൾ ഇവർ മുറിയുടെ വാതിൽ തുറന്നില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.