കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാത്തതില്‍ ചിറ്റൂരിലെ വോട്ടര്‍മാര്‍ക്ക് അമര്‍ഷം

Update: 2016-04-18 13:49 GMT
Editor : admin
കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാത്തതില്‍ ചിറ്റൂരിലെ വോട്ടര്‍മാര്‍ക്ക് അമര്‍ഷം

ദശാബ്ദങ്ങളുടെ പഴക്കമുള്ള പ്രശ്നം പരിഹരിക്കാന്‍ ഇരു മുന്നണികളും താല്‍പര്യം കാണിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു

Full View

പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ എല്ലാ തെരഞ്ഞെടുപ്പ് കാലത്തെയും വിവാദ വിഷയമാണ് കുടിവെള്ളം. ദശാബ്ദങ്ങളുടെ പഴക്കമുള്ള പ്രശ്നം പരിഹരിക്കാന്‍ ഇരു മുന്നണികളും താല്‍പര്യം കാണിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ പതിനായിരത്തോളം നിഷേധ വോട്ടുകളാണ് ചിറ്റൂരില്‍ രേഖപ്പെടുത്തിയത്.

ചിറ്റൂര്‍ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലെ ഏറ്റവും വലിയ പ്രശ്നമാണ് കുടിവെള്ളക്ഷാമം. ഇപ്പോഴും ടാങ്കറുകളില്‍ വരുന്ന വെള്ളമാണ് ജനങ്ങളുടെ ആശ്രയം. കനാല്‍ നിര്‍മ്മിച്ച് വെള്ളം എത്തിക്കുമെന്ന് പറഞ്ഞ് പറഞ്ഞ് രാഷ്ട്രീയക്കാര്‍ പറ്റിച്ചെന്ന് ജനങ്ങള്‍ പറഞ്ഞു.

Advertising
Advertising

2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ പതിനായിരത്തോളം നിഷേധ വോട്ടുകള്‍ ചിറ്റൂര്‍ മണ്ഡലത്തില്‍ പിറന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പെത്തിയപ്പോള്‍ ആര്‍ബിസി എന്ന ജനകീയ കൂട്ടായ്മ മല്‍സരിച്ചു. ഇരു മുന്നണികളോടുമുള്ള അമര്‍ഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഇത്തവണ യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ജയസാധ്യത ഈ കൂട്ടായ്മ നിര്‍ണയിക്കും. പിന്തുണ അഭ്യര്‍ത്ഥിച്ച് ഇരു വിഭാഗവും ചര്‍ച്ച നടത്തിയെങ്കിലും ധാരണയായിലെത്തിയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്‍പതിനായിരത്തി അറുന്നൂറ് വോട്ടുകള്‍ ആര്‍ബിസി കൂട്ടായ്മ ചിറ്റൂര്‍ മണ്ഡലത്തില്‍ നേടിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News