പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് മോഷണം: 8 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി

Update: 2017-03-15 20:12 GMT
പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് മോഷണം: 8 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി

മോഷണം നടത്തിയത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പോലീസ്

Full View

പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തി. എട്ട് പേര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവ്രവാദ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും മോഷണം നടത്തിയത് ഇവര്‍ക്ക് വേണ്ടിയാണെന്നും പോലീസ് പറഞ്ഞു.

തടിയിന്റവിട നസീറിന്റെ കൂട്ടാളികളായ കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഹാലിമും ഷംനാദും അടക്കം എട്ട് പേര്‍ക്കെതിരേയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായും ഇവരെ സഹായിക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്
8 പേര്‍ക്കെതിരെ യുഎപിഎ ചുമത്താല്‍ തീരുമാനിച്ചത്.

Advertising
Advertising

14 പേരെയാണ് മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ബാക്കിയുള്ള 6 പേര്‍ക്ക് തീവ്രവാദസംഘടനകളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. 14 പേരെ കൂടാതെ കൂടുതല്‍ പേര്‍ മോഷണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ മാസം 19ാം തിയതിയാണ് പെരുമ്പാവൂര്‍ സ്വദേശിയായ സിദ്ധിഖിന്റെ വീട്ടില്‍ നിന്നും മോഷണം നടക്കുന്നത്. വിജിലന്‍സ് ചമഞ്ഞ് എത്തിയ സംഘം പട്ടാപകല്‍ സ്വര്‍ണ്ണവും പണവും അടക്കം കവര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ പ്രതികളായ 14 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതപ്പോഴാണ് ഭീകരവാദ സംഘനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായത്.

Tags:    

Similar News