കൂലിപ്പണിയില്ല, കൂലിയില്ല, കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാനുമാകുന്നില്ല

Update: 2017-03-17 10:26 GMT
കൂലിപ്പണിയില്ല, കൂലിയില്ല, കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാനുമാകുന്നില്ല

നോട്ടുനിരോധം ബാധിച്ച് ആദിവാസി ഊരുകളും

Full View

കറന്‍സി നിരോധത്തോടെ അക്കൌണ്ടില്‍ നിന്ന് പണമെടുക്കുന്നതിന്റെയോ എ ടി എമ്മിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിന്റെയോ പ്രയാസമല്ല ആദിവാസി ഊരുകള്‍ക്ക് പറയാനുള്ളത്. കറന്‍സി ക്ഷാമം മൂലം ഇവരുടെ കുരുമുളകിനും വാഴക്കുലകള്‍ക്കും നാട്ടില്‍ വില കിട്ടാതായി. ആരും പണിക്ക് വിളിക്കുന്നുമില്ല. കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

എടിഎമ്മും ബാങ്കുമൊക്കെയുള്ള നാട്ടില്‍ നിന്ന് കാടിനുള്ളിലേക്ക് 20 കിലോമീറ്ററോളം താണ്ടണം കോട്ടൂര്‍ വനത്തിലെ ആദിവാസി ഊരുകളിലെത്താന്‍.
മാങ്കോട്, പൊടിയം, കമലകം, കുമ്പിടി തുടങ്ങി ഇരുപത്തിരണ്ട് സെറ്റില്‍മെന്റുകളിലായി നൂറുകണക്കിന് ജീവിതങ്ങള്‍.

കൂലിപ്പണിയെടുത്തും കാട്ടില്‍ കൃഷിചെയ്ത് കിട്ടുന്നത് വിറ്റും ദിവസം കഴിഞ്ഞുപോകുന്ന ഇവരുടെ കയ്യില്‍ കള്ളപ്പണം പോയിട്ട് മാറ്റിവാങ്ങാന്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകളുമില്ല. എന്നിട്ടും, ഇപ്പോള്‍ ജീവിതം ഞെരുങ്ങിയിരിക്കുന്നു. കൂലിപ്പണിയില്ല, കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാനുമാകുന്നില്ല

നാട്ടിലെ നോട്ട് ക്ഷാമം തീര്‍ന്നില്ലെങ്കില്‍ ഈ ഊരുകളും പട്ടിണിയിലാകും.

Tags:    

Similar News