നോട്ടുകള്‍ക്ക് നിരോധം: സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സാമ്പത്തിക വിദഗ്ധര്‍

Update: 2017-03-23 14:12 GMT
നോട്ടുകള്‍ക്ക് നിരോധം: സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സാമ്പത്തിക വിദഗ്ധര്‍

കള്ളപ്പണവും, കള്ളനോട്ടും തടയാന്‍ ഒരു പരിധി വരെ കഴിയുമെന്നാണ് അഭിപ്രായം

Full View


നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സാമ്പത്തിക വിദഗ്ധര്‍ സ്വാഗതം ചെയ്യുകയാണ്. പ്രധാനമന്ത്രി അവകാശപ്പെട്ടത് പോലെ കള്ളപ്പണവും, കള്ളനോട്ടും തടയാന്‍ ഒരു പരിധി വരെ കഴിയുമെന്നാണ് അഭിപ്രായം. സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന നിലപാട് പലര്‍ക്കുമുണ്ട്.

സംസ്ഥാനത്തെ സാമ്പത്തിക വിദഗ്ധരില്‍ ഭൂരിഭാഗം ആളുകളും ആയിരവും,അഞ്ചൂറും പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. കള്ളപ്പണം സര്‍ക്കാരിലേക്ക് എത്തുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കും. ഒപ്പം കള്ളനോട്ട് വരുന്നത് തടയാനാകുമെന്നും കരുതുന്നു.

പക്ഷെ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന അഭിപ്രായവും സാമ്പത്തിക വിദഗ്ധര്‍ക്കുണ്ട്

കള്ളപ്പണം കൈകാര്യം ചെയ്യുന്ന വന്പന്‍ സ്രാവുകളെ പിടിക്കാന്‍ സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ കൊണ്ട് സാധിക്കില്ലന്ന നിലപാടാണ് എല്ലാവര്‍ക്കുമുള്ളത്.

Tags:    

Similar News