ഔദ്യോഗിക വസതി നവീകരിച്ചതില്‍ അഴിമതി: ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം
Update: 2017-04-18 09:46 GMT
മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ വിജിലന്‍സ് അന്വേഷണം.
മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം കവടിയാറില്‍ ഔദ്യോഗിക വസതി നവീകരിച്ചതിലെ അഴിമതിയാണ് അന്വേഷിക്കുന്നത്. ചീഫ് സെക്രട്ടറിയായിരിക്കെ ഒരു കോടിയിലധികം രൂപ ചിലവഴിച്ച് നവീകരണം നടത്തിയെന്നാണ് പരാതി. ടോയ്‍ലറ്റും അടുക്കളയും നവീകരിക്കാന്‍ മാത്രം 85 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് പ്രാഥമിക നിഗമനം.