സോളാര്‍ കേസ്;ബംഗളൂരു സെഷന്‍സ് കോടതി വിധി ഏകപക്ഷീയമെന്ന് ഉമ്മന്‍ചാണ്ടി

Update: 2017-04-23 03:10 GMT
സോളാര്‍ കേസ്;ബംഗളൂരു സെഷന്‍സ് കോടതി വിധി ഏകപക്ഷീയമെന്ന് ഉമ്മന്‍ചാണ്ടി

തന്റെ ഭാഗം കേള്‍ക്കാതെയും വിചാരണ നടത്താതെയുമാണ് കോടതി വിധി പുറപ്പെടുവിച്ചത്.

സോളാര്‍ കേസില്‍ ബംഗളൂരു സെഷന്‍സ് കോടതി വിധി ഏകപക്ഷീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഭാഗം കേള്‍ക്കാതെയും വിചാരണ നടത്താതെയുമാണ് കോടതി വിധി പുറപ്പെടുവിച്ചത്. കോടതി തനിക്ക് സമന്‍സ് അയച്ചിട്ടില്ല. വിധി പകര്‍പ്പ് ലഭിച്ചാല്‍ വിധി അസ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News