വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കരണ്‍ അദാനി

Update: 2017-05-02 15:08 GMT
Editor : admin
വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കരണ്‍ അദാനി

അദാനി പോര്‍ട്സ് എക്സിക്യൂട്ടീവ് ഡയറക്ടറും ഗൌതം അദാനിയുടെ മകനുമായ കരണ്‍ അദാനി തിരുവനന്തപുരത്തെത്തി.

Full View

വിഴിഞ്ഞം പദ്ധതി നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകുമെന്ന് അദാനി പോര്‍ട്സ് എക്സിക്യൂട്ടീവ് ഡയറക്ടറും ഗൌതം അദാനിയുടെ മകനുമായ കരണ്‍ അദാനി. കരാറിനെക്കുറിച്ച് ആശങ്ക ആവശ്യമില്ലെന്നും സമയബന്ധിതമായി പൂര്‍‌ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം കരണ്‍ അദാനി തിരുവനന്തപുരത്ത് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ആദ്യമായാണ് കരണ്‍ അദാനി കേരളത്തിലെത്തുന്നത്. വിഴിഞ്ഞം പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷത്തിരിക്കെ പിണറായി വിജയന്‍ ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായരുന്നു കൂടിക്കാഴ്ച.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News