പതിമൂന്നാം പഞ്ചവത്സര പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്കായി രണ്ട് ലക്ഷം കോടി രൂപയുടെ അടങ്കല്‍ നീക്കിവെച്ചു. പുതിയ പ്ലാനിങ് ബോര്‍ഡ് അംഗങ്ങളുടെ ആദ്യ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ നീതി ആയോഗുമായും കേന്ദ്രസര്‍ക്കാരുമായും സംഘര്‍ഷത്തിനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം ആസൂത്രണ കമ്മീഷനെ ഒഴിവാക്കി നീതി ആയോഗ് നടപ്പിലാക്കിയ ശേഷവും ആസൂത്രണ ബോര്‍ഡുമായി മുന്നോട്ടുപോകുന്ന ഏക സംസ്ഥാനമാണ് കേരളം. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കേരളത്തിന്റെ തീരുമാനമെന്ന് ആസൂത്രണ ബോര്‍ഡിന്റെ ആദ്യ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രത്യേകം ശ്രദ്ധ നല്‍കി നടപ്പാക്കും. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ അടങ്കലാണ് ലക്ഷ്യമിടുന്നത്. വികസനമാണ് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആസൂത്രണ ബോര്‍ഡില്‍ പുതിയ അംഗങ്ങള്‍ നിയമിക്കപ്പെട്ട ശേഷം നടക്കുന്ന ആദ്യ യോഗമാണിത്. മുഖ്യമന്ത്രിക്ക് പുറമേ ധനമന്ത്രി തോമസ് ഐസക്, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വികെ രാമചന്ദ്രന്‍ എന്നിവരും മറ്റ് ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.