പ്രശസ്ത കലാസംവിധായകൻ കെ.ശേഖർ അന്തരിച്ചു
പടയോട്ടം സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറായാണ് തുടക്കം
Update: 2025-12-27 13:32 GMT
തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ.ശേഖർ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിവെച്ചാണ് അന്ത്യം. മൈഡിയർ കുട്ടിച്ചാത്തൻ സിനിമയുടെ കലാസംവിധാനമാണ് ശേഖറെ ശ്രദ്ദേയനാക്കിയത്.
പടയോട്ടം സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറായാണ് തുടക്കം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്ന് മുതൽ പൂജ്യം വരെ തുടങ്ങിയ ചിത്രങ്ങളുടെയും കലാസംവിധായകനായി പ്രവർത്തിച്ചു.