തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി
നാലായിരം കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നൂറ് മീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ മാറ്റും...
ഈവര്‍ഷത്തെ തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി. നാലായിരം കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നൂറ് മീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ മാറ്റും. ഈ മാസം 17നാണ് തൃശ്ശൂര്‍ പൂരം പൂരം.
കഴിഞ്ഞ വര്‍ഷത്തെ പോലെ 4000 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വെടിക്കെട്ട് നടക്കുന്നതിന്റെ നൂറ് മീറ്റര്‍ പരിധിയില്‍ നിന്ന് ജനങ്ങളെ മാറ്റുവാനും തീരുമാനം. നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപെടുത്തി. ജില്ലാകലക്ടറുടെ സാന്നിദ്ധ്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് തൃശ്ശൂര്‍ പൂരത്തിന് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നത്. എന്നാല്‍ വെടിക്കെട്ടിന് നിരോധനമുണ്ടാകില്ല. കഴിഞ്ഞ വര്‍ഷം വരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നല്‍കിയിരുന്ന 2000 കിലോ വീതം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുവാനുള്ള അനുമതി ഇക്കുറിയും തുടരും. അതേസമയം വെടിക്കെട്ട് കാണാനെത്തുന്നവര്‍ക്ക് ദൂരപരിധി കര്‍ശനമാക്കും.
125 ഡസിമല്‍ ശബ്ദമാണ് അനുവദിക്കപെട്ട പരിധി. ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിച്ച് ഉറപ്പ് വരുത്തും. ഈ മാസം 15ന് സാമ്പിള്‍ വെടിക്കെട്ട് നടത്തുവാനും തടസമുണ്ടാകില്ല.