പുതിയ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Update: 2017-06-10 22:35 GMT
Editor : Damodaran

വിവാദ കാലത്തു തന്നെ പുതിയ സ്വാശ്രയ കോളെജുകള്‍ക്ക് ആരോഗ്യ സര്വ്വകലാശാലയാണ് അപേക്ഷ ക്ഷണിച്ചത്

Full View

സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ കേന്ദ്രമായുള്ള വിവാദം സംസ്ഥാനത്തിന് തീരാതലവേദനയായി നില്‍ക്കെ തന്നെ പുതിയ കോളെജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നീക്കം. കോളെജ് തുടങ്ങാന്‍ ഏജന്‍സികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും ആരോഗ്യ സര്വ്വകലാശാലയാണ് അപേക്ഷ ക്ഷണിച്ചത് ..നിലവിലുള്ളവയ്ക്ക് പുതിയ കോഴ്സുള്‍ക്കും കൂടുതല്‍ സീറ്റുകള്‍ക്കും അപേക്ഷിക്കാമെന്നും വിജ്ഞാപനത്തിലുണ്ട്.സ്വാശ്രയ മേഖലയില്‍ പുതിയ കോളേജുകള്‍ ഉടന്‍ തുടങ്ങില്ലന്ന പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ നീക്കം.

Advertising
Advertising

2018-19 ലേക്ക് മെഡിക്കല്‍ ,ഡന്റല്‍.ആയുഷ് കോളെജുകളും,2017-18 അദ്ധ്യയന വര്‍ഷത്തേക്ക് ഫാര്‍മസി,നഴ്സിങ്ങ്,പാരാമെഡിക്കല്‍ കോളെജുകളും തുടങ്ങുവാന്‍ താല്പര്യമുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. വിവിധ ഏജന്‍സികള്‍ക്കും ട്രസ്റ്റുകള്‍ക്കും അപേക്ഷിക്കാം. ആരോഗ്യ സര്‍വ്വകലാശാലയില‍ അഫ്ലിയേറ്റ് ചെയ്ത കോളേജുകള്‍ക്ക് പുതിയ കോഴ്സുകള്‍ക്കും അപേക്ഷിക്കാം,

സര്‍ക്കാരും സ്വാശ്രയ മെഡിക്കല്‍ മേനേജ്മെന്റുകളുമായി ചര്‍ച്ചയും പ്രതിപക്ഷ സമരവും തുടരുന്നതിനിടെ ഈ മാസം 22 നാണ് ആരോഗ്യ സര്‍വ്വകലാശാല വിജ്ഞാപനം പുറത്തിറക്കുന്നത് ഡിസംന്പര്‍ 31 ന് മുന്പ് അപേക്ഷിക്കണമെന്നും ഉത്തരവിലുണ്ട്. പുതിയ കോളെജുകള്‍ക്കുള്ള അപേക്ഷയോടപ്പം സര്‍ക്കാരിന്‍റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും,സര്‍ക്കാരുമായുണ്ടാക്കുന്ന കരാറിന്റെ കോപ്പിയും,ഭൂമിയുടെ രേഖകളും സമര്‍പ്പിക്കണം. രണ്ട് ലക്ഷം രൂപ വരെ യാണ് ഡെപ്പോസിറ്റ് ഡിസംന്പര്‍ 31 ന് മുന്പ് അപേക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News