അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുന്നു: സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ വിഎസ്

Update: 2017-06-21 17:13 GMT
അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുന്നു: സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ വിഎസ്

അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിച്ചവര്‍ ഭരണത്തിലെത്തിയപ്പോള്‍ പ്രതീക്ഷിച്ച നടപടിയുണ്ടാകുന്നില്ലെന്ന് വിഎസ്

സര്‍ക്കാറിനും വിജിലന്‍സിനുമെതിരെ വി എസ് അച്യുതാനന്ദന്‍. അഴിമതിക്കെതിരെ ഘോര ഘോരം പ്രസംഗിച്ചവര്‍ ഭരണത്തിലെത്തിയപ്പോള്‍ പ്രതീക്ഷിച്ച നടപടിയുണ്ടാകുന്നില്ലെന്നും വിഎസ് പറഞ്ഞു. അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും അഴിമതിക്കാര്‍ക്ക് ഒന്നും സംഭവിക്കുന്നില്ലെന്ന സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിയും സിവില്‍ സര്‍വീസും എന്ന വിഷയത്തില്‍ തിരുവനന്തപുരം ലോ കോളേജില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു വിഎസ്.

Tags:    

Similar News