രാമപുരം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

Update: 2017-07-02 19:12 GMT
രാമപുരം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
Advertising

വിവദമായ കോട്ടമല പാറമടയ്ക്ക് പഞ്ചായത്ത് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് സമരസമിതിയും ജനങ്ങളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

പാല രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ രാജിവെച്ചു. കേരള കോണ്‍ എമ്മിന്റെ പ്രസിഡന്റായിരുന്നു ബൈജു ജോണ്‍. വിവദമായ കോട്ടമല പാറമടയ്ക്ക് പഞ്ചായത്ത് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് സമരസമിതിയും ജനങ്ങളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. കോട്ടമല പാറമട വിഷയത്തില്‍ രാമപുരം പഞ്ചായത്ത് ഭരിച്ചിരുന്ന കേരള കോണ്‍ഗ്രസിന് കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചിരുന്നു. പാറമട പ്രവര്‍ത്തിക്കുന്നതിനെ എന്തുവില കൊടുത്ത് എതിര്‍ക്കുമെന്നും സമരസമിതി നേരത്തെ അറിയിച്ചിരുന്നു.

പാല രാമപുരത്തെ കോട്ടമല പാറമടയ്ക്കെതിരായ സമരത്തെ പിന്തുണക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൌരവമേറിയ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. വിവാദമായ കോട്ടമല പാറമട സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു പ്രതിപക്ഷനേതാവ്.

Tags:    

Similar News