ശിശുമരണം തുടരുന്നു; അട്ടപ്പാടിയിലെ കുട്ടികളില്‍ രക്തപരിശോധന പൂര്‍ത്തിയായില്ല

Update: 2017-07-13 06:55 GMT
Editor : Trainee
ശിശുമരണം തുടരുന്നു; അട്ടപ്പാടിയിലെ കുട്ടികളില്‍ രക്തപരിശോധന പൂര്‍ത്തിയായില്ല
Advertising

ആരോഗ്യമന്ത്രിയാണ് നേരത്തെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്

അട്ടപ്പാടിയിലെ മുഴുവന്‍ ആദിവാസി കുട്ടികളുടെയും രക്തപരിശോധന നടത്താനുള്ള ആരോഗ്യവകുപ്പിന്‍റെ പദ്ധതി പാളി. അട്ടപ്പാടിയിലെ ആദിവാസി കുട്ടികളില്‍ വലിയ അളവില്‍ രക്തക്കുറവുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നത്.

അട്ടപ്പാടിയിലെ ഷോളയൂരിലെ കടമ്പാറ സര്‍ക്കാര്‍ സ്കൂളാണിത്. ഷോളയൂരില്‍ അനീമിയ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ഈ കുട്ടികളുടെ രക്ത പരിശോധന നടത്തിയിട്ടില്ല. കഴിഞ്ഞ സെപ്തംബറില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അട്ടപ്പാടി സന്ദര്‍ശനത്തിലാണ് മുഴുവന്‍ കുട്ടികളുടെയും രക്തത്തിന്‍റെ അളവ് പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചത്.

Full View

ഷോളയൂരിലെ സ്വര്‍ണപ്പിരിവ് ഊരില്‍ മണികണ്‍ഠന്‍ എന്ന ആദിവാസി ബാലന്‍റെ മരണത്തെ തുടര്‍ന്നായിരുന്നു ഇത്. അനീമിയ ബാധിച്ച് മരിച്ച മണികണ്‍ഠന്‍റെ രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് വെറും രണ്ടായിരുന്നു. ഷോളയൂര്‍ കടമ്പാറ ഊരില്‍ കഴിഞ്ഞ ദിവസം അഞ്ചുവയസ്സുള്ള കുഞ്ഞ് മരിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ അട്ടപ്പാടിയിലെ 8325 കുട്ടികളെ പരിശോധന നടത്തിയപ്പോള്‍ 1377 കുട്ടികള്‍ക്ക് അനീമിയയുള്ളതായി കണ്ടെത്തിയിരുന്നു. ചില സ്കൂളുകളില്‍ മാത്രം പരിശോധന നടത്തി ആരോഗ്യവകുപ്പ് ഈ പദ്ധതി നിര്‍ത്തിവെച്ചു. രക്തക്കുറവുള്ളതായി കണ്ടെത്തിയ കുട്ടികള്‍ക്ക് അതു പരിഹരിക്കാന്‍ പ്രത്യേക പദ്ധതികളോ സംവിധാനങ്ങളോ തയ്യാറാക്കിയിട്ടുമില്ല.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News